Wednesday, March 25, 2009

ബ്ലോഗ് ഉല്‍ഘാടനം

എല്ലാവര്‍ക്കും "മൈലാഞ്ചി' യെന്ന ഈ കുട്ടി ബ്ലോഗിലേക്ക് സ്വാഗതം. ബ്ലോഗിന്‌ രൂപം നല്‍കിയിട്ട് ഒന്നരക്കൊല്ലമായെങ്കിലും ഒഫീഷ്യല്‍ ഉല്‍ഘാടനം ഇപ്പോഴാണ്‌ നടത്തുന്നത്. ഉല്‍ഘാടന പരിപാടിക്ക് പ്രമുഖരായ ആരെയും കിട്ടാനില്ലാത്തതിനാല്‍ ഞാനും അനുജന്‍ അന്‍സിലും കൂടി ഉല്‍ഘാടനം അങ്ങു നടത്തുകയാണ്‌. എല്ലാര്‍ക്കും തരാന്‍ കുറേ മിഠായി കരുതിയിട്ടുണ്ട്. നേരില്‍ കാണുമ്പോള്‍ തരാം.

എനിക്കിപ്പോ അവധിക്കാലമാണ്‌. ഏപ്രില്‍ അഞ്ചാം തിയതിയാണ്‌ സ്കൂള്‍ തുറക്കുക. ഇനി ഞാന്‍ നാലാം ക്ലാസ്സിലേക്ക്. ഇപ്രാവശ്യം സ്കൂള്‍ മാറുകയാണ്. ഞാന്‍ കെ.ജി. വണ്‍ മുതല്‍ പഠിച്ചിരുന്ന സ്കൂളിനോടും എന്റെ കൂട്ടുകാരോടും വിഷമത്തോടെ വിട പറഞ്ഞു, ഒരാഴ്ച മുന്‍പ്. എല്ലാ ടീച്ചര്‍മാരില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി. പപ്പ കോളേജില്‍ പഠിക്കുമ്പോഴാണത്രേ ആദ്യമായി ഓട്ടോഗ്രാഫ് എഴുതുന്നതും എഴുതിക്കുന്നതും. ഇപ്പോ മൂന്നാം ക്ലാസ്സുകാര്‍ക്കും ഓട്ടോഗ്രാഫായി എന്നു പപ്പ അതിശയിക്കുന്നതു കണ്ടു. കൂട്ടുകാരും ടീച്ചറുമൊക്കെ മുന്‍പേ അറിഞ്ഞിരുന്നു, ഞാന്‍ അവിടെ നിന്നും പോവുകയാണെന്ന്. അവരുടെയൊക്കെ ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ട്, ഇടക്ക് വിളിക്കാന്‍. പുതിയ സ്കൂള്‍ ഞങ്ങടെ വീടിന്റെ കുറച്ചടുത്താണ്‌. പിന്നെ അനുജന്‍ അന്‍സിലിനെ കെ.ജി. വണ്ണില്‍ ചേര്‍ക്കുകയാണ്‌, ഇതേ സ്കൂളില്‍. അപ്പോ ഞങ്ങക്ക് ഒരുമിച്ചു പൂവ്വാല്ലോന്ന് പറയുന്നു. ഇനി പുതിയ സ്കൂളില്‍ ചെന്ന് എങ്ങനെയൊക്കെയുണ്ടാകുമൊ..എന്തോ..
ഇനിയും ഞങ്ങളുടെ വിശേഷങ്ങള്‍ എഴുതാം..

14 comments:

ഗന്ധർവ്വൻ said...

kochumidikkikk boologathek swagatham

അജ്‌ന സുല്‍ത്താന said...

അനുഗ്രഹിച്ചാലും..

അഞ്ചല്‍ക്കാരന്‍ said...

സുസ്വാഗതം.

അനില്‍@ബ്ലോഗ് said...

ആശംസകള്‍.
പിന്നെ ഇവിടെ ചായ കിട്ടിയില്ല.
:)

വല്യമ്മായി said...

സ്വാഗതം

അജ്‌ന സുല്‍ത്താന said...

എല്ലാര്‍ക്കും നന്ദി.

ഉഗാണ്ട രണ്ടാമന്‍ said...

സ്വാഗതം...

Abdul said...

This is a very good attempt ajna you continue to add to ihis of your future experience

Abdul said...

This is a very good attempt ajna you continue to add to ihis of your future experience

faisu madeena said...

സുല്‍ത്താന ...ഞാന്‍ ഇന്ന് ആദ്യമായാണ് ഇവിടെ വരുന്നത് ...പുതിയ പോസ്റ്റുകള്‍ ഒന്നും കാണുന്നില്ലല്ലോ ...എന്ത് പറ്റി ...ബ്ലോഗ്‌ നിര്‍ത്തിയോ ?

ഇനിയും എഴുതുക ..വായിക്കാന്‍ ഞാന്‍ കുറെ ആള്‍ക്കാരെ വിടാം ...ഓക്കേ..

zephyr zia said...

ആശംസകള്‍

~ex-pravasini* said...

ആശംസകള്‍..

നിശാസുരഭി said...

:)

Siju.M.S said...

blog കണ്ടു,വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം,വരയ്ക്കണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോളെ പ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ്‌ ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com